മഴ കനത്തതോടെ പയ്യോളി ഹൈവേ റോഡിലെ വെളളം സര്‍വ്വീസ് റോഡിലേക്ക് ഒഴുക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍


പയ്യോളി: പയ്യോളിയില്‍ സര്‍വ്വീസ് റോഡിലേക്ക് വെളളം ഒഴുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പയ്യോളി ടൗണില്‍ കോടതിക്ക് മുന്‍വശമുളള സര്‍വ്വീസ് റോഡിലേക്കാണ് ദേശീയ പാതയിലെ കുഴിയില്‍ നിന്നുളള വെളളം ഒഴുക്കിവിടുന്നത്. മഴകനത്തതിനാല്‍ വെളളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങിയത്.

സര്‍വ്വീസ് റോഡ് വഴിയുളള ഗതാഗതം സുരക്ഷാ ഭീഷണി നേരിടുകയാണ്. മൂന്ന് ദിവസത്തിനുളളില്‍ സര്‍വ്വീസ് റോഡിന് സുരക്ഷ ഒരുക്കണമെന്നും നിലവിലെ വെളളക്കെട്ടിന് പരിഹാരം കണ്ടെത്തണവുമെന്നാണ്് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ വി.കെ അബ്ദു റഹ്‌മാന്റെ നേതൃത്വത്തില്‍ നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും വഗാര്‍ഡ് പ്രതിനിധി ജനില്‍കുമാറുമായി ചര്‍ച്ച നടത്തി.
മൂന്നു ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് വഗാര്‍ഡ് പ്രതിനിധി അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.