ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം, അകറ്റിനിര്‍ത്താം; തിക്കോടിയില്‍ ‘ജീവതാളം’ ആരോഗ്യ ബോധവല്‍ക്കരണവും പരിശോധന ക്യാമ്പും


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് തരിക്കോട്ടൂര്‍ വാര്‍ഡില്‍ ജീവതാളം ആരോഗ്യ ബോധവല്‍ക്കരണവും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

രോഗങ്ങളില്ലാത്ത ഒരു സമൂഹത്തിനു വേണ്ടി വ്യായാമത്തിലൂടെയും ഭക്ഷണശീലങ്ങളിലൂടെയുമുള്ള പ്രതിരോധമാണ് ജീവതാളം എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും അറിവു നല്‍കുന്ന ബുക്ക്‌ലെറ്റ് വിതരണവും ക്യാമ്പില്‍ നടന്നു.

വാര്‍ഡ് മെബര്‍ ബിനുകാരോളി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ കെ., ആശാവളണ്ടിയര്‍ ശോഭ .എന്‍, അനുപമ സന്തോഷ്, ഷഹാന ഇബ്രാഹിം, രഞ്ജിനി പട്ടേരി, എം.എല്‍.എസ്.പി ജീവനക്കാരായ ഉണ്ണിമായ, അശ്വതി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ ഐശ്വര്യ ക്യാമ്പില്‍ പരിശോധന നടത്തി.