നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ചേമഞ്ചേരിയില്‍ നിര്‍മ്മിച്ചത് 12 ലൈഫ് വീടുകള്‍; താക്കോല്‍ദാനം നിര്‍വഹിച്ച് സതി കിഴക്കയില്‍
കൊയിലാണ്ടി: കേരള സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 20808 ലൈഫ് വീടുകളുടെ താക്കോല്‍ ദാനം നടത്തുന്നതിന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം പ്രസിഡന്റ് സതി കിഴക്കയില്‍ നിവ്വഹിച്ചു. തുവ്വക്കോട് ശോഷിതയുടെ വീടിന്റെ താക്കോല്‍ കൈമാറിക്കൊണ്ടായിരുന്നു ചടങ്ങ്.
സര്‍ക്കാറിന്റെ നൂറുദിന കര്‍ണ പരിപാടികളുടെ ഭാഗമായി 12 ലൈഫ് വീടുകളാണ് ചേമഞ്ചേരി പഞ്ചായത്തില്‍ നിര്‍മ്മിച്ചത്. ലൈഫ് പദ്ധതിയിലായി കഴിഞ്ഞവര്‍ഷം 35 വീടുകള്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചിരുന്നു.
വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, സെക്രട്ടറി റഫീഖ് സി.കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീല എം, അബ്ദുല്‍ ഹാരിസ്, വി.ഇ.ഒ.അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സന്നിഹിതരായി.