ഗുരു ചേമഞ്ചേരിയുടെ ജീവിതം നൃത്തരൂപത്തിലൊരുക്കി പൂക്കാട്‌ കലാലയം


കൊയിലാണ്ടി: ഗുരു ചേമഞ്ചേരിക്ക് സ്മരണാഞ്ജലിയായി നൃത്തരൂപം ഒരുക്കി ചേമഞ്ചേരി പൂക്കാട്‌ കലാലയം.നാട്യാചാര്യന്റെ കലാജീവിതം നൃത്ത സംഗീതികയിലൂടെ രംഗത്ത് അവതരിപ്പിക്കുകയാണ് കലാലയം പ്രവർത്തകർ.
ഗുരുവരം എന്ന പേരിൽ രണ്ടു ദിവസമായിട്ടാണ് പരിപാടി നടക്കുക. മാർച്ച് 27 ന് വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തെ തുടർന്ന് ഗുരുപഥം എന്ന നൃത്തരൂപം അരങ്ങേറും.

യു.കെ.രാഘവൻ രചനയും പ്രേംകുമാർ വടകര സംഗീതവും നൽകിയ കലാസൃഷ്ടിയുടെ നൃത്താവിഷ്‌ക്കാരം കലാലയം ലജ്ന (ഷോളി)യുടേതാണ്.മനോജ് നാരായണന്റെ മാർഗ നിർദേശത്തിലാണ് ഗുരുപഥം തയാറാക്കിയത്.