തീവണ്ടിയില്‍ വെച്ച് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ബേപ്പൂർ സ്വദേശി പിടിയിൽ


കോഴിക്കോട്: തീവണ്ടിയില്‍ വെച്ച് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, പ്രതി പിടിയില്‍. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പിൽ ‌ റഫീക്കിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്ക് വരുകയായിരുന്നു തീവണ്ടിയിൽ വച്ചാണ് സംഭവം. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ ഡോക്ടറെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു.

ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു വനിതാ ഡോക്ടര്‍. സേലം – ഈറോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നതിനാൽ തമിഴ്നാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.’