കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ ആവേശം നിറയുന്ന രാത്രിയ്ക്കായി കാത്തിരിപ്പ് തുടങ്ങാം; കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍ിന് ഇനി മൂന്നുനാള്‍ മാത്രം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ ആവേശം നിറയ്ക്കുന്ന ടൂര്‍ണമെന്റിന് ഇനി മൂന്നുനാള്‍ മാത്രം. പതിനാറ് ടീമുകള്‍ അണിനിരക്കുന്ന കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ഏപ്രില്‍ 12നാണ് നടക്കുന്നത്. മോസ്‌കോ കൊയിലാണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രാവിലെ വരെ മത്സരങ്ങള്‍ തുടരും. സ്‌കൈഫോര്‍ഡ് ആവിയേഷന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3.5ലക്ഷം രൂപയാണ് ഫൈനല്‍ ജേതാക്കള്‍ക്ക് ലഭിക്കുക. മൊത്തത്തില്‍ അഞ്ച് ലക്ഷം രൂപയാണ് പ്രൈസ് മണിയായി നല്‍കുക.
രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുന്നത്. ദ ചായ് വാല മലപ്പുറവും യുണൈറ്റഡ് എഫ്.സി പറമ്പിലക്കടവും തമ്മിലാണ് ആദ്യ മത്സരം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.