പ്രമേഹം മധുരം കഴിക്കുന്നത്‌കൊണ്ട് മാത്രമാണോ ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം… കൂടുതലറിയാം


പ്രമേഹം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ഇഷ്ടപ്പെട്ട ആഹാരം മതിയാവോളം കഴിക്കാന്‍ ഇന്ന് എല്ലാവര്‍ക്കും പേടിയാണ്. അതിന് പ്രമേഹം ഉള്ളവരോ ഇല്ലാത്തവരോ എന്ന് വ്യത്യാസമില്ല. പ്രമേഹം ഉള്ളവര്‍ക്ക് അതേക്കുറിച്ചോര്‍ത്തും ഇല്ലാത്തവര്‍ക്ക് നാളെകളില്‍ ഉണ്ടായാലോ എന്നോര്‍ത്തും ഭയമാണ്. എന്നാല്‍ പ്രമേഹം വെറും മധുരം കഴിക്കുന്നത് കൊണ്ട് മാത്രം വരുന്നതാണോ? പ്രമേഹത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിഥ്യകളും സത്യങ്ങളും ഏതെല്ലാമെന്ന് നോക്കാം.

1. മധുരം കഴിക്കുന്നതുമൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.

കൃത്യമല്ലാത്ത ജീവിതശൈലി പിന്തുടരുന്നതും അമിതവണ്ണവുമെല്ലാം തന്നെ പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണ്. അതിനാല്‍, മധുരം കഴിക്കുന്നത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന വാദം തീര്‍ത്തും തെറ്റാണ്. വ്യായാമം ഇല്ലാത്തതും കൃത്യമല്ലാത്ത ഭക്ഷണരീതിയുമെല്ലാം തന്നെ പ്രമേഹത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ചിലര്‍ക്ക് പാരമ്പര്യമായി തന്നെ പ്രമേഹം ലഭിച്ചെന്നും വരാം. സ്ത്രീകളില്‍ ഗര്‍ഭിണിയായിരിക്കുമ്പോഴും അതുപോലെ, ഹോര്‍മോണ്‍ വ്യതിയാനം മൂലവുമെല്ലാം പ്രമേഹ സാധ്യത കൂടുതലാണ്.

2. പ്രമേഹ രോഗികള്‍ പഴങ്ങള്‍ കഴിക്കരുത് എന്ന വാദം

പ്രമേഹ രോഗികളും ഒരു നിശ്ചിത അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ പ്രകൃതിദത്തമായ പഞ്ചസ്സാരയുടെ സാന്നിധ്യമുള്ളതിനാല്‍, പഴങ്ങള്‍ അമിതമായി കഴിച്ചാലും നിങ്ങളിലെ പ്രമേഹം കൂടുവാന്‍ കാരണമാകും. അതിനാല്‍, പഴങ്ങള്‍ അമിതമായി കഴിക്കാതിരിക്കാം. പഴങ്ങള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കും മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

3. പ്രമേഹ രോഗികള്‍ പ്രത്യേകം ഡയറ്റ് പിന്തുടരണം എന്നത്

പ്രമേഹ രോഗികള്‍ ഏത് തരം ഡയറ്റ് പിന്തുടരുന്നതിന് മുന്‍പും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അനിവാര്യമാണ്. പ്രമേഹ രോഗികള്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ഡയറ്റ് എടുക്കുന്നതിനേക്കാള്‍ മിതമായിട്ടുള്ള ഡയറ്റ് പിന്തുടരാനാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. നിങ്ങള്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി നോക്കി ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.

4. ഇന്‍സുലിന്‍ എടുത്താല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും

ഒരിക്കലും പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കാത്ത അസുഖമാണ് പ്രമേഹം. നമുക്ക് മരുന്ന് കഴിച്ചും അതുപോലെ ഇന്‍സുലിന്‍ എടുത്തും പ്രമേഹത്തെ നിയന്ത്രിക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ. പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല. ഇതിന്റെ കൂടാതെ, കൃത്യമായ ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ മാത്രമേ, പ്രമേഹത്തെ നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നിയന്ത്രിക്കാന്‍ സാധിക്കൂ.

5. ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നര്‍ ഉപേക്ഷിക്കാം

ചിലര്‍ പരസ്യങ്ങള്‍ കണ്ട് ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ ഉപയോഗിക്കുന്നത്. കാണാം. എന്നാല്‍, ഇത്തരത്തിലുള്ള ആര്‍ട്ടഫിഷ്യല്‍ സ്വീറ്റനറില്‍ കാര്‍ബ്സ് കുറവാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ശരീരത്തേയും ബാധിക്കുന്നതാണ്. അതിനാല്‍ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കും മുന്‍പ് ഡോക്ടറെ കണ്ട് അഭിപ്രായം തേടാം.

summary: learn more about how to manage diabetes