പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; അക്രമങ്ങളിലുണ്ടായ നഷ്ടപരിഹാരമായി 5.06 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍



കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നഷ്ടം പരിഹാരമാസശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി കോടതിയെ സമീപിച്ചു. പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ വെള്ളിയാഴ്ച്ച നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിയ്ക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകര്‍ക്കപ്പെട്ടത്. 10 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാന്‍ കെ.എസ്.ആര്‍.ടി.സി ഹര്‍ജി നല്‍കിയത്

summary: KSRTC approached the court demanding compensation for the violence caused by the popular front hartal