തിക്കോടിയിലെ വെള്ളക്കെട്ടിന് നാലുദിവസംകൊണ്ട് ശാശ്വത പരിഹാരം കാണും; എന്‍.എച്ച് അധികൃതര്‍ ഉറപ്പ് നല്‍കിയതായി തിക്കോടിയിലെ കോണ്‍ഗ്രസിന്റെ സമരസമിതി നേതാക്കള്‍



തിക്കോടി: ദേശീയപാതയില്‍ തിക്കോടി മേഖലയിലെ വെള്ളക്കെട്ടിന് നാലുദിവസംകൊണ്ട് ശാശ്വത പരിഹാരം കാണുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. എന്‍.എച്ചിനുവേണ്ടി പ്രോജക്ട് മാനേജര്‍ ആഷിദോസാണ് ഉറപ്പ് നല്‍കിയത്. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിലേ സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫിലിന്റെ നേതൃത്വത്തിലുളള സമര സമിതി നേതാക്കള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.

സമരസമിതി നേതാക്കള്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ്, സ്‌പെഷ്യല്‍ ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ദേശീയപാതയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുകൊണ്ടും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കലക്ടര്‍ ചുമതലപ്പെടുത്തിയ സബ് കലക്ടര്‍ ഹാര്‍ഷ്യല്‍.ആര്‍.മീണ എന്നിവരെ നേരില്‍ കാണുകയും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് ഉറപ്പ് വാങ്ങുകയുമായിരുന്നു.

ഹൈവേ അതോറിറ്റിയുടെ സ്‌പെഷ്യല്‍ സോണല്‍ മാനേജര്‍ അഷിതോസിന്റെ നേതൃത്വത്തിലുള്ള എന്‍ജിനീയര്‍ വിഭാഗം ജില്ലാ പഞ്ചായത്ത് മെമ്പറുടെയും മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ഹര്‍ഷല്‍ മീണ ഐ.എ.എസിന്റെ ചേമ്പറിലാണ് യോഗം നടന്നത്.

ചര്‍ച്ചയില്‍ നാല് ദിവസം കൊണ്ട് വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്ന് എന്‍.എച്ചിന് വേണ്ടി പ്രോജക്ട് മാനേജര്‍ ആഷിദോസ് ഉറപ്പു നല്‍കുകയായിരുന്നു. കൂടാതെ നാളെ വൈകുന്നേരം മൂന്ന് മണിക്ക് ഹര്‍ഷല്‍.ആര്‍ മിണ സ്ഥലം സന്ദര്‍ശിക്കുമെന്നും ഉറപ്പു നല്‍കി

ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി ദുല്‍ഖീഫില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രന്‍ തെക്കേ കുറ്റിയില്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ബിനു കരോളി, കെഎസ്യു ജില്ലാ സെക്രട്ടറി ആദില്‍ മുണ്ടിയത്, അജ്മല്‍ മാടായി, രാജീവന്‍ മഠത്തില്‍തിക്കോടി എന്നിവര്‍ സന്നിഹിതരായിരുന്നു