”പൗരത്വഭേദഗതി നിയമം അറബിക്കടലില്‍”; ആയഞ്ചേരിയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചില്‍ ഉയര്‍ന്നുപൊങ്ങിയത് നൂറുകണക്കിന് പ്രതിഷേധ പന്തങ്ങള്‍


Advertisement

ആയഞ്ചേരി: മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ആയിഞ്ചേരിയില്‍ ജ്വലിച്ചത് നൂറുകണക്കിന് പ്രതിരോധത്തിന്റെ തീപ്പന്തങ്ങള്‍. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ പ്രതിഷേധ നൈറ്റ് മാര്‍ച്ചില്‍ മുദ്രാവാക്യം വിളിയുമായി നൂറുകണക്കിനുപേര്‍ അണിനിരന്നു.

Advertisement

വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. മക്കള്‍മുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആയഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു.

Advertisement

എല്‍.ഡി.എഫ് നേതാക്കളായ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ, കെ.കെ.ദിനേശന്‍, കെ.പുഷ്പജ, ടി.പി.ഗോപാലന്‍, കെ.എം.ബാബു, കെ.പി.കുഞ്ഞിരാമന്‍, സി.എച്ച്.ഹമീദ്, പി.സുരേഷ് ബാബു, കെ.പി.പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement