ലോകസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ടീച്ചർ


Advertisement

വടകര: വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ലോകസഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വടകര മണ്ഡലത്തിന്റെ വരണാധികാരി എഡിഎം കെ അജീഷ് മുൻപാകെയാണ് പത്രിക നൽകിയത്. ഒഞ്ചിയം ബലികുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ശെെലജ ടീച്ചർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി തിരിച്ചത്. ബാന്റ് മേളങ്ങളുടെയും റെഡ് വളണ്ടിയർ മാർച്ചിന്റെയും അകമ്പടിയോടെയാണ് ബലികുടീരത്തിൽ പുഷ്പചക്രമർപ്പിച്ചത്.

Advertisement

അതേ സമയം കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമും നാമനിർദ്ദേശപത്രിക നൽകി. ജില്ലാ കലക്ടറും വരണാധികാരിയുമായ സ്നേഹിൽ കുമാർ സിംഗിനാണ് പത്രിക നൽകിയത്.

Advertisement

കെ കെ ശെെലയ്ക്കൊപ്പം ഒഞ്ചിയത്ത് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി പി രാമകൃഷ്ണൻ എം എൽ എ,കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ,എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സെക്രട്ടറി വത്സൻ പനോളി,സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ,കെ കെ ലതിക,കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് മെമ്പർ സി ഭാസ്കരൻ മാസ്റ്റർ,കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ,ഇ കെ വിജയൻ എം എൽ എ,ടി.കെ.രാജൻ മാസ്റ്റർ,സി പി ഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ് എന്നിവരും രക്തസാക്ഷി കുടുംബാംഗങ്ങളും പങ്കെടുത്തു.

Advertisement