അവരുടെ പഠനം ഇനി ഹൈടെക് ആകും; മൂടാടി പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു


Advertisement

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2022-23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 5.5 ലക്ഷം രൂപ ചെലവഴിച്ച് 18 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.

Advertisement

പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ലാപ്ടോപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി.അഖില അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ.ഭാസ്കരൻ, എം.കെ.മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ റഫീഖ് പുത്തലത്ത്, ലതിക പുതുക്കുടി, രവീന്ദ്രൻ വി.കെ, സെക്രട്ടറി എം.ഗിരീഷ്  എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.

Advertisement

Advertisement