കണ്ടുപഠിക്കാം, ഈ കുരുന്നുകളെ…; ഹരിതകേരളത്തിന്റെ പ്രതീക്ഷകളായി തൃക്കുറ്റിശ്ശേരി സ്കൂളിലെ ആദിത്തും സ്നേഹയും


Advertisement

ബാലുശ്ശേരി: തൃക്കുറ്റിശേരി ഗവ. യുപി സ്കൂൾ ആറാം തരത്തിൽ പഠിക്കുന്ന കെ.വി.ആദിത്തും ഏഴാം ക്ലാസിൽ പഠിക്കുന്ന കെ.വി.സ്നേഹയും വീട്ടിൽനിന്ന് സ്കൂളിലേക്ക്‌ വഴിയിലെ പ്ലാസ്റ്റിക് മാലിന്യം മുഴുവൻ ശേഖരിച്ചാണ്‌ പോകുന്നത്‌. മിഠായി കടലാസുകളും മറ്റു കവറുകളും ഇവർ വെവ്വേറെ സൂക്ഷിക്കും. എന്നിട്ട്‌ ഹരിതകർമസേനക്ക്‌ കൈമാറും. ആരും പറയാതെ കുട്ടികൾ ജീവിതചര്യപോലെ നടത്തുന്ന മാതൃകാപ്രവർത്തനം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

Advertisement

ആരുടേയും നിർബന്ധ പ്രകാരമല്ല ഇവർ ഇത് ചെയ്യുന്നത്. സ്കൂൾ അസംബ്ലിയിൽ നിരന്തരമായി കേൾക്കുന്ന പ്ലാസ്റ്റിക് ബോധവൽക്കരണം സന്ദേശമാണ് കുട്ടികളെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് സ്കൂളിലെ പ്രധാന അധ്യാപകനായ സുധീർ മാഷ് അഭിപ്രായപ്പെട്ടു.

Advertisement

നമുക്ക് മാത്രമല്ല ഇനി ഉള്ള തലമുറയ്ക്കും കൂടി കരുതിവെക്കാനുള്ളതാണ് നമ്മുടെ പ്രകൃതിയെന്ന് പറയുകയാണ് ഈ കുരുന്നുകൾ.

Advertisement

കുട്ടികളുടെ നല്ല പ്രവർത്തി ശ്രദ്ധയിൽപ്പെട്ട കെ. എം സച്ചിൻദേവ് എംഎൽഎയും കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷും സ്കൂളിലെത്തി കുട്ടികളെ അഭിനന്ദിച്ചു. പൂനത്ത് കാളിവയലിൽ കെ.വി അനിലിന്റെ മകനാണ് ആദിത്ത്. കാളിവയലിൽ രവിയുടെ മകളാണ് സ്നേഹ.