ദീപപ്രഭയില്‍ കുളിച്ച് കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രം; മകരവിളക്കിനോട് അനുബന്ധിച്ച് നടത്തിയ സഹസ്രദീപ സമര്‍പ്പണം ഭക്തിനിര്‍ഭരമായി


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നടത്തിയ സഹസ്രദീപ സമര്‍പ്പണം ഭക്തിനിര്‍ഭരമായി. ശബരിമല ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചാണ് സഹസ്രദീപ സമര്‍പ്പണം നടത്തിയത്. എല്ലാ വര്‍ഷവും മകരവിളക്ക് ദിവസം ക്ഷേത്രത്തില്‍ സഹസ്രദീപ സമര്‍പ്പണം നടത്താറുണ്ട്. ഇതിനൊപ്പം മകര സംക്രമണ വിശേഷാല്‍ പൂജകളും ശനിയാഴ്ച വൈകീട്ട് ക്ഷേത്രത്തില്‍ നടന്നു.

Advertisement
Advertisement
Advertisement