മൂടാടി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു


മൂടാടി: ദീര്‍ഘനാളായി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ഷീബ. മക്കള്‍: അശ്വിന്‍, അനഘ. സഹോദരങ്ങള്‍: ദേവി (മൂടാടി), കരുണാകരന്‍ (മാനന്തവാടി), കേളപ്പന്‍ (പേരാമ്പ്ര), വിലാസിനി (കൂത്താളി), ശോഭ (കൂത്തുപറമ്പ്), ശൈല (കൊയിലാണ്ടി).

സഞ്ചയനം: ഞായറാഴ്ച.