”പിന്നീട് നടന്നതെല്ലാം ദൈവദൂതനായ ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദേശപ്രകാരം”; കൊയിലാണ്ടിക്കാരനായ ആ യുവാവിനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ത്ഥിച്ച് കുന്ദമംഗലം സ്വദേശി


കൊയിലാണ്ടി: ജോലിയ്ക്കിടെ ഗുരുതരമായ അപകടം സംഭവിച്ച് തന്നെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ച് അവിടെ ഒരു സഹോദരനുവേണ്ടിയെന്നപോലെ എല്ലാ കാര്യങ്ങളും ചെയ്തുതന്ന കൊയിലാണ്ടി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് കുന്ദമംഗലം സ്വദേശി റിയാസ്. പ്ലൈവുഡ് കട്ട് ചെയ്യുന്നതിനിടെ പള്ളിത്താഴത്തുവെച്ച് ഹാന്‍ഡ് കട്ടര്‍ റിട്ടേണ്‍ അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ റിയാസിനെ കൊയിലാണ്ടി സ്വദേശിയായ യുവാവ് തക്ക സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയും രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ച് റിയാസിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കുകയുമായിരുന്നു.

റിയാസിന്റെ കുറിപ്പ് വായിക്കാം:

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ചെലവൂര്‍ പള്ളിതാഴം വെച്ച് എനിക്ക് പരീക്കുപറ്റിയപ്പോള്‍ എന്റെ മുന്നിലേക്ക് ഒരു ദൈവദൂതനായി പ്രത്യക്ഷപെട്ട കൊയിലാണ്ടികാരനായ ആ ആംബുലന്‍സ് ഡ്രൈവറെ ഒന്ന് കണ്ടെത്തി തരുമോ ഗൈസ്.. ഏതോ ഒരു ട്രെസ്റ്റിന്റെ ആംബുലന്‍സാണ്..

ഏകദേശം 25 വയസിനടുത്ത് പ്രായം തോന്നിക്കുന്ന വെളുത്ത് സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖത്ത് എപ്പോഴും ഒരു ഇളംപുഞ്ചിരി നിറഞ്ഞു നില്‍ക്കുന്നത് രോഗിക്ക് വലിയൊരു ആത്മ വിശ്വാസം തന്നെയാണ് നല്‍കുന്നത് എന്ന് എന്റെ അനുഭവത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം തന്നെയാണ്…

Also Read: ”ആളെ കിട്ടി, ഇതാണ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍”; സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തിയ കൊയിലാണ്ടിക്കാരനായ ആംബുലന്‍സ് ഡ്രൈവറെ പരിചയപ്പെടുത്തി കുന്ദമംഗലം സ്വദേശി റിയാസ്

ആ കാണാമറയത്തു നില്‍ക്കുന്ന മനുഷ്യസ്‌നേഹി രണ്ടുമൂന്നു മണിക്കൂര്‍ നേരം ഒരു മുന്‍പരിചയവും ഇല്ലാത്ത എന്നെ സ്വന്തം സഹോദരനെപോലെ ചേര്‍ത്തുപിടിച്ച് എനിക്കുവേണ്ടി ഓടിനടന്നു ചെയ്ത കാര്യങ്ങള്‍ ഒറ്റവാക്കിലൊന്നും പറഞ്ഞാല്‍ തീരുന്നതല്ല…

അന്ന് പള്ളിത്താഴത്തെ മദ്രസാബില്‍ഡിങ്ങിലെ രണ്ടാം നിലയില്‍ ഒരു പുതിയ ഷോപ്പ് ഓപ്പണിംഗിന്റെ ഭാഗമായുള്ള ചെറിയൊരു വര്‍ക്കുമായാണ് ഞാനും സുഹൃത്ത് രാഗുവും അവിടെ എത്തിയത്.. ഷോപ്പിന്റെ ഉടമസ്ഥയായ ഒരു സ്ത്രീയുമുണ്ട് അവിടെ.

അവിടുന്ന് ഒരു ഫ്‌ലൈവുഡ് കട്ട് ചെയ്യുമ്പോള്‍ ഹാന്‍ഡ് കട്ടര്‍ റിട്ടേണ്‍ അടിച്ചപ്പോള്‍ കയ്യില്‍ നിന്നും പിടി വിടുകയും പിന്നീട് കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ സംഭവിക്കാനുള്ളതെല്ലാം സംഭവിക്കുകയും ചെയ്തു. കയ്യിലും കാലിലുമായി മുപ്പത്തിലേറെ തുന്നിക്കെട്ടലും കയ്യില്‍ ചൂണ്ടിവിരലിന്റെ ജോയന്റ് ഭാഗത്തെ എല്ല് കട്ടാവുകയും കാലിന്റെ മുട്ടിന്റെ തൊട്ട് താഴെ എല്ലിന് ചെറിയ പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു..

സെക്കന്റുകള്‍ക്കുള്ളില്‍ റൂമില്‍ മുഴുവനും രക്തപുഴ…
ഒരു നിമിഷം പതറിയ ഞാന്‍ അവരോട് വിളിച്ചു പറഞ്ഞു എന്തെങ്കിലും തുണി സങ്കടിപ്പിക്കാന്‍.. അവിടെയകെയുള്ളത് രണ്ടുമൂന്നു മുഷിഞ്ഞ തുണികഷണങ്ങള്‍ മാത്രം.. തത്കാലം അതൊക്കെവെച്ച് ചുറ്റിക്കട്ടി.. പക്ഷേ മലവെള്ളംപോലെ കുത്തിയൊലിക്കുന്ന രക്തത്തെ തടയാനുള്ള ശേഷി ആ തുണികഷണങ്ങള്‍ക്ക് ഇല്ലായിരുന്നു…

പരിക്ക് പറ്റിയ കാല് നിലത്ത് കുത്തി ബാലന്‍സ് ചെയ്യാന്‍ നോക്കിയപ്പോള്‍ അതിന് പറ്റാതെ വരികയും എല്ലിന്റെയുള്ളില്‍ നിന്നുമുള്ള വേദന തലച്ചോറില്‍ എത്തുകയും ചെയ്തപ്പോള്‍തന്നെ എനിക്ക് ബോധ്യപ്പെട്ടു എല്ലിന് സ്സാരമായി പറ്റിയിട്ടുണ്ട് എന്ന്..

രക്തത്തിന്റെ കുത്തിയോഴുക്കും ഒറ്റക്കാലിലെ ബാലന്‍സും സ്വാധീനമുള്ള കലിനെ തളര്‍ത്തി. ാന്‍ വീഴുമെന്ന അവസ്ഥ. ാന്‍ അവരോട് പറഞ്ഞു ഒന്ന് എന്നെ തറയില്‍ ഇരുത്തൂ എന്ന്. ാരണം അവിടെ ഇരിക്കാനുള്ള മറ്റു സൗകര്യങ്ങള്‍ ഒന്നുതന്നെ ഇല്ലായിരുന്നു..

ഉടനെ എന്നെ അവര്‍ താങ്ങിപിടിച്ച് ഇരുത്തിക്കുന്ന സമയത്ത് ഞാന്‍ രാഗുവിനോട് പറഞ്ഞു..
രാഗു….. സംഭവം കുറച്ചു സീരിയസാണ്.. എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചില്ലെങ്കില്‍ കയ്യില്‍നിന്നും പോകും..

അതുകൊണ്ട് ഒരു വണ്ടിയും എന്നെ എടുത്ത് താഴെ വണ്ടിയില്‍ എത്തിക്കാന്‍ 2-3 പേരെയും എത്രയും പെട്ടെന്ന് വേണം നമ്മുടെ മുന്നില്‍ തീരെ സമയമില്ല…
അതുകേട്ട രാഗു എന്നെ തറയില്‍ ഇരുത്തിച്ച ഉടനെ അവിടുന്ന് ഇറങ്ങി ഓടി…
ഇത്രയും സംഭവങ്ങള്‍ നടക്കുന്നത് വെറും രണ്ടുമൂന്നു മിനിറ്റിനുള്ളിലാണ് ട്ടോ..
പിന്നെ പള്ളിതാഴം എന്ന സ്ഥലം ഒരു ടൗണ്‍ അല്ലാത്തതിനാല്‍ ഒരു ഓട്ടോ കിട്ടാന്‍പോലും ബുദ്ധിമുട്ടാണ്.. അതിനാല്‍ എമര്‍ജന്‍സി കേസിന് ഒരു വാഹനത്തിന് എന്റെ മനസ്സ് പറഞ്ഞത് ചുരുങ്ങിയത് ഒരു അര മുക്കാല്‍ മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്നാണ്..
കൊണ്ട്‌പോകുവാനുള്ള വാഹനവും എന്നെ താഴെ ഇറക്കാനുള്ള ആളുകളും വരുന്നത് വരെ വാര്‍ന്നോഴുകുന്ന രക്തവും നോക്കി വേദനയും സഹിച്ച് ഇരിക്കുകയല്ലാതെ വേറെ എന്ത് ചെയ്യും..

ഒന്ന് തല തിരിച്ചു നോക്കിയപ്പോള്‍ ഞാന്‍ കാണുന്നത് തളംക്കെട്ടി നില്‍ക്കുന്ന രക്തം കണ്ടിട്ട് മരവിച്ചു പോയ മുഖവുമായി ഒന്ന് കരയാന്‍പോലും ശേഷി ല്ലാതെ എന്നെയും താങ്ങി പിടിച്ചിരിക്കുന്ന ആ ഷോപ്പിന്റെ ഉടമയായ ഇത്താത്തയെയാണ്..

ടെന്‍ഷന്‍ അടിക്കേണ്ട ഒന്നും സംഭവിക്കില്ല പേടിക്കാന്‍ ഒന്നുമില്ല എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കാനല്ലാതെ നിസ്സഹായകനായ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും.

വണ്ടി വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചുപോയ രാഗു അതാ വെറും രണ്ടുമിനിറ്റിനുള്ളില്‍ ഓടികയറി വരുന്നു. അതുകണ്ട ഞാന്‍ വിചാരിച്ചത് ഫോണൊ മറ്റൊ എടുക്കാന്‍ മറന്നിട്ട് അതെടുക്കാന്‍ ഓടി വരികയാണ് എന്നാണ്..
ഞാന്‍ ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ കയ്യില്‍ ആംബുലന്‍സിലെ സ്റ്റെച്ചറും കൂടെ 3-4 ആളുകളും…
ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.. കാരണം അടിയന്തിരമായി ഒരു ഓട്ടോ പോലും കിട്ടാന്‍ ബുദ്ധിമുട്ടുള്ള ആ സ്ഥലത്തുനിന്നും എങ്ങനെ ഇത്രയും ചെറിയ സമയത്തിനുള്ളില്‍ രാഗു ഒരു ആംബുലന്‍സ് ഒപ്പിച്ചു…

പിന്നീട് നടന്നതെല്ലാം മുകളില്‍ പറഞ്ഞ ദൈവദൂതനായ കൊയിലാണ്ടിയുള്ള ഏതോ ഒരു ട്രസ്റ്റിന്റെ ആ ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദേശപ്രകാരം എല്ലാം പെട്ടെന്ന്..
എന്നെ എടുത്ത് സ്ട്രച്ചറില്‍ കിടത്തുന്നു പൊക്കുന്നു സ്പീഡില്‍ താഴെയിറക്കുന്നു ആംബുലന്‍സില്‍ കയറ്റുന്നു സൈറണ്‍ മുഴക്കികൊണ്ട് നേരെ മെഡിക്കല്‍ കോളേജിലെക്ക്..

ആ പോകുന്ന സമയത്ത് ആ ഡ്രൈവര്‍ എന്റെ കൂടെയുള്ള രാഗുവിനോട് പറയുന്നത് വേദനയില്‍ പിടയുന്ന ഞാന്‍ ശ്രദ്ധിച്ചപ്പോഴാണ് ഞാന്‍ മുന്‍പ് ചെയ്ത ഒരുപാട് പുണ്യ പ്രവൃത്തികള്‍ക്കുള്ള പ്രതിഫലമായി എത്തിയ യഥാര്‍ത്ഥ ദൈവ ദൂതന്‍ തന്നെയാണ് അവനെന്ന് എനിക്ക് ബോധ്യപ്പെട്ടത്.. അല്ലെങ്കില്‍ ഒരിക്കലും ആ സമയത്ത് കൊയിലാണ്ടിയില്‍ എവിടെയോ കിടക്കുന്ന ഒരു ആംബുലന്‍സ് കോഴിക്കോട് വയനാട് റോഡിലൂടെയുള്ള മൂഴിക്കലിന്റെയും ചെലവൂരിന്റെയും ഇടയിലുള്ള പള്ളിത്താഴം വഴി പോകേണ്ട ഒരു ആവശ്യവുമില്ല.

കൊയിലാണ്ടിയില്‍ നിന്നും ഒരു രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് വന്ന ഈ ആംബുലന്‍സുമായി ആ ഡ്രൈവര്‍ തിരിച്ചു പോകുമ്പോള്‍ മൂഴിക്കലിന്റെയും ചെലവൂരിന്റെയും ഇടയില്‍ എവിടെയോ കാത്തുനില്‍ക്കുന്ന മറ്റൊരു ആംബുലന്‍സ് ഡ്രൈവറുടെ കയ്യില്‍ നിന്നും എന്തോ ഒരു സര്‍ട്ടിഫിക്കറ്റോ മറ്റോ വാങ്ങിക്കുവാന്‍ വേണ്ടി വഴിയും ചോദിച്ചു കൊണ്ട് ആ വഴി വരുന്ന സമയത്താണ് എന്റെ സുഹൃത്ത് രാഗു ആ ബില്‍ഡിങ് നിന്ന് ഓടിയിറങ്ങി ഈ ആംബുലന്‍സിന്റെ മുന്നില്‍ പെടുന്നത്.. ഉടനെ രാഗു ഈ ആംബുലന്‍സിന് കൈ കാണിക്കുകയും മുകളില്‍ അപകടത്തില്‍പ്പെട്ട എന്റെ കാര്യം പറയുകയും സ്‌റെച്ചറുമായി ഉടനെ വരുമോന്ന് ചോദിച്ച ഉടന്‍ തന്നെ ഈ ഡ്രൈവര്‍ ആംബുലന്‍സ് സൈഡ് ആക്കുകയും കൂടുതലൊന്നും ചിന്തിക്കാതെ ഡോര്‍ തുറന്ന് സ്ട്രക്ചര്‍ എടുത്ത് ഓടി മുകളിലേക്ക് വരുകയായിരുന്നു…

ഏതൊരു ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയെ ആശുപത്രികളില്‍ എത്തിച്ചാല്‍ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞു..

പക്ഷേ ഇവന്‍ ആംബുലന്‍സ് നിന്നും ഇറക്കി എന്നെയും സ്ട്രക്ചറില്‍ കിടത്തി ഓടുകയായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന രാഹുവിനോ ആ ഷോപ്പിന്റെ ഉടമയായ ഇത്താത്തക്കോ ഒരു കാഷ്വാലിറ്റി എക്‌സ്പീരിയന്‍സ് വളരെ കുറവായിരുന്നു..

ഈ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു എനിക്ക് പറ്റിയ പരിക്കിന്റെ ആഴവും അത് ഏത് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഏതൊക്കെ സെക്ഷനിലാണ് കാണിക്കേണ്ടത് എന്നുമെല്ലാം..

അത് മാത്രമല്ല ആ കേഷ്വാലിറ്റിക്കുള്ളിലുള്ള എല്ലാ സെക്ഷനിലുള്ള ഡോക്ടേഴ്സും സിസ്റ്റേഴ്‌സും അറ്റന്‍ഡര്‍മാരും മായിട്ടും ഇവന് നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് ഇവനും അവരും തമ്മിലുള്ള പെരുമാറ്റത്തില്‍ നിന്നും എനിക്ക് മനസ്സിലായി..

ഒരു സ്ഥലത്തും ഒരു സെക്കന്‍ഡ് പോലും ഡിലെ ആവാതെ സ്വന്തം സഹോദരനെ ചേര്‍ത്ത് പിടിച്ച് ചെയ്തു കൊടുക്കുന്നതുപോലെ അവന്‍ അവിടെയുള്ള എല്ലാ കാര്യങ്ങളും എനിക്ക് ചെയ്തിട്ടുണ്ട്..

മാത്രമല്ല അതിനിടക്ക് എനിക്ക് വേദന സഹിച്ച വയ്യാതെ ഞാന്‍ അവന്റെ കൈപിടിച്ചു പറഞ്ഞു എനിക്ക് ഇനിയും സഹിക്കാന്‍ വയ്യ വേദന.. വേദനക്കുള്ള എന്തെങ്കിലും ഒരു ഇഞ്ചക്ഷനെങ്കിലും ചെയ്തു തരാന്‍ പറ്റുമോ.. ഉടനെ അവന്‍ ഒരു ഡോക്ടറുടെ അടുത്ത് കാര്യംപറഞ്ഞു ഡോക്ടര്‍ വന്നു എന്നെ നോക്കി അതിനുശേഷം ഡോക്ടര്‍ പോയിട്ട് ഗ്ലൂക്കോസ് പോലെയുള്ള ഒരു ബോട്ടിലില്‍ എന്തൊക്കെയോ മരുന്നുകള്‍ കയറ്റി എന്റെ കയ്യില്‍ ട്രിപ്പ് കേറ്റി തന്നു.. അതിനുശേഷമാണ് ശരിക്കും കുറച്ചെങ്കിലും എനിക്ക് സമാധാനമായത്…

അങ്ങനെ അവസാനം ഒരു രണ്ടുരണ്ടര മണിക്കൂറിനുള്ളില്‍ എവിടെയും ഒരു സെക്കന്‍ഡ് പോലും ഡിലെ ആവാതെ എക്‌സ്-റേ അടക്കമുള്ള എല്ലാ ഫോര്‍മാല്‍റ്റിസും കഴിഞ്ഞ അവന്‍ എന്നെ ഓപ്പറേഷന്‍ തിയേറ്ററിനു സമീപം എത്തിച്ചു…. അവിടെ സീനിയര്‍ ഡോക്ടര്‍ വരാന്‍ ഒരു 10 മിനിറ്റ് നേരം വൈകും കാരണം ഡോക്ടര്‍ റൗണ്ട്‌സിന് പോയതാണ്.. ഡോക്ടര്‍ വന്നാല്‍ ഫസ്റ്റ് വിളിക്കുന്നത് എന്നെ തന്നെയാണ് എന്നും അവന്‍ പറഞ്ഞു.. മാത്രമല്ല ചെലവൂരില്‍ അവന്‍ കാണാന്‍ പോയ സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അവനെ കാത്തു നില്‍ക്കുന്നുണ്ടെന്നും മാത്രമല്ല കൊയിലാണ്ടിയില്‍ നിന്നും രാവിലെ വന്നതാണെന്നും അത്രയും സമയം ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലെന്നും അതുകൊണ്ട് ഇനി ഞാന്‍ പോയിക്കോട്ടെ എന്ന് വിനീതമായി ചിരിച്ചുകൊണ്ടാണ് ആ മനുഷ്യസ്‌നേഹി ചോദിച്ചത്..

എന്നെ സംബന്ധിച്ച് അത് മഹാത്ഭുതമാണ്… കാരണം ഒരു ഓട്ടോ പോലും കിട്ടാന്‍ പ്രയാസമുള്ള സ്ഥലത്ത് പരിക്ക് പറ്റിയ സ്‌പോട്ടില്‍ സെക്കന്‍ഡറിനുള്ളില്‍ ഒരു ആംബുലന്‍സ് അവിടെ എത്തുകയും എന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ രണ്ടു രണ്ടര മണിക്കൂര്‍ എന്റെ കൂടെ ചെലവഴിച്ച് എനിക്ക് വേണ്ടി എല്ലാ കാര്യങ്ങള്‍ ചെയ്തു തരികയും ചെയ്തത് അതും ഈ കാലത്ത് ഒരു ചെറുപ്പക്കാരന്‍.

അവന്റെ നമ്പര്‍ വാങ്ങാന്‍ എന്റെ ഫോണ്‍ മറ്റാരുടെയോ കയ്യിലാണ്.. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു എന്റെ വാട്‌സ്ആപ്പ് നമ്പര്‍ ഒന്ന് സേവ് ചെയ്തിട്ട് അതിലേക്ക് ഒരു ഹായ് വിട്ട് നിങ്ങളുടെ പേരും ഒന്നും മെന്‍ഷന്‍ ചെയ്യണമെന്ന്. ഉടനെ അവന്‍ നമ്പര്‍ വാങ്ങുകയും നമ്പര്‍ സേവ് ചെയ്യുകയും എന്റെ വാട്‌സാപ്പിലേക്ക് അവന്‍ പേര് മെന്‍ഷന്‍ ചെയ്യുകയും ചെയ്തു.

അല്പം കഴിഞ്ഞശേഷം എന്റെ ഫോണ്‍ കിട്ടി അപ്പോള്‍ തന്നെ ഞാന് ആ സ്ട്രക്ചറില്‍ കിടന്നു കൊണ്ട് തന്നെ വാട്‌സ്ആപ്പ് ഓണാക്കി അവിടെ നമ്പര്‍ സേവ് ചെയ്യാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ ആണ് ബഹു കോമഡി അറിയുന്നത്. തൊരു മഹാ കോമഡി തന്നെയായിരുന്നു

വെറും ഒന്ന് രണ്ട് ആഴ്ചയ്ക്ക് മുമ്പ് എന്റെ ഫോണ്‍ ഹാങ്ങ് ആയപ്പോള്‍ ഞാന്‍ ഫോണ്‍ മൊത്തം ഫോര്‍മാറ്റ് ചെയ്തു.. അതിനുശേഷം വീണ്ടും ഫേസ്ബുക്കും വാട്‌സപ്പും എല്ലാം ഡൗണ്‍ലോഡ് ചെയ്തു.. അങ്ങനെ വാട്‌സ്ആപ്പ് നമ്പര്‍ ഒക്കെ ആക്ടിവേഷന്‍ ചെയ്യുന്ന സമയത്താണ് ഒരു ഓപ്ഷന്‍ കാണുന്നത് താങ്കള്‍ക്ക് ഫിംഗര്‍ ലോക്ക് വേണോന്ന്. ഫോണിന് പോലും ലോക്ക് ഇല്ലാത്ത ഞാന്‍ വെറുതെ തമാശയ്ക്ക് ഫിംഗര്‍ ലോക്ക് കൊടുത്തു..

എന്റെ ഇടത്തെ കൈയുടെ ചൂണ്ടുവിരല്‍ ആയിരുന്നു ആ ഫിംഗര്‍ ലോക്ക്.. ?? ആ വിരലിനും ആ കഴിക്കുമാണ് ഏറ്റവും വലിയ ഇഞ്ച്വറി സംഭവിച്ചത്

ഒരു നിലക്കും വാട്‌സപ്പ് ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചില്ല അങ്ങനെ പിറ്റേ ദിവസം ഫോണില്‍ നിന്നും ആ വാട്‌സ്ആപ്പ് റിമൂവ് ചെയ്യുകയും പിന്നീട് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേഷന്‍ ആക്കുകയും ചെയ്തതായിരുന്നു.. ആ ഒറ്റ കാരണത്താലാണ് ഈ ഒരു ആംബുലന്‍സ് ഡ്രൈവറെ എനിക്ക് ഈ സോഷ്യല്‍ മീഡിയ വഴി തേടി കണ്ടെത്തേണ്ട ആവശ്യം വന്നത്..

എന്റെ അപ്പോഴത്തെ ആ കണ്ടീഷനില്‍ അവന്റെ പേര് ഞാന്‍ ചോദിച്ചിരുന്നു എങ്കിലും എനിക്ക് ആ പേര് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.. അവരവരുടെ ആവശ്യം കഴിഞ്ഞാല്‍ തിരിഞ്ഞുനോക്കാത്ത സമൂഹമാണ് ഇന്ന് നിലകൊള്ളുന്നത്… അവന്‍ വിചാരിക്കുന്നുണ്ടാവും ഞാനും ആ മനുഷ്യത്വം ഇല്ലാത്ത സമൂഹത്തിന്റെ ഒരു ഭാഗമാണെന്ന്… അവനെ സംബന്ധിച്ചിടത്തോളം അവന്‍ എനിക്ക് നമ്പര്‍ തരികയും വാട്‌സപ്പില് ഹായ് വിടുകയും അവന്റെ പേര് വരെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.. എന്നിട്ടും ഞാന്‍ തിരിച്ച് ഒരു ഹായ് വിടുകയോ ഒന്ന് വിളിക്കുകയോ ചെയ്തിട്ടില്ലല്ലോ…