കുടുംബശ്രീ ഉത്പ്പന്നങ്ങൾ, ഖാദി തുണിത്തരങ്ങൾ; ചേമഞ്ചേരിയിൽ ഓണം വിപണനമേള


ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള 23 ന്റെ ഉദ്ഘാടനം ഫോക്ക്ലോർ അക്കാഡാമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് നിർ‌വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെർമാൻ വി കെ അബ്ദുൾ ഹാരിസ് ആദ്യ വില്പന നടത്തി. ജൈവകർഷകൻ അബൂക്കർ കാപ്പാട് ഏറ്റുവാങ്ങി.

ആ​ഗസ്റ്റ് 24 മുതൽ 27 വരെ നാല് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ഉത്പ്പന്നങ്ങൾ, ഖാദി തുണിത്തരങ്ങൾ, പച്ചക്കറി, വീട്ടുപകരണങ്ങൾ മുതലായവ മേളയിൽ ലഭ്യമാണ്.

Also read-തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രയായി കെട്ടിയിട്ടു

ചടങ്ങിൽ കഴിഞ്ഞ ദിവസം നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം സ്ഥിരം സമിതി അധ്യക്ഷൻമാരായ സന്ധ്യ ഷിബു, അതുല്യബൈജു എന്നിവർ വിതരണം ചെയ്തു. പൂക്കള മത്സരത്തിൽ പതിനെട്ടാം വാർഡ് ഒന്നാം സ്ഥാനവും ഏഴാം വാർഡ് രണ്ടാംസ്ഥാനവും പത്തിനഞ്ചാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് വാർഡുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല സ്വാഗതവും വൈസ് ചെയർപേഴ്സൺ പി ഷൈമ നന്ദിയും പറഞ്ഞു.

Summary: Kudumbasree onam fair at Chemachery