കുടുംബശ്രീ ജില്ലാ കലോത്സവം: കാക്കൂര്‍ മുന്നില്‍, നാടോടി നൃത്തത്തിലും കവിതാപാരായണത്തിലും ഒന്നാമതെത്തി ചേമഞ്ചേരി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തില്‍ കാക്കൂര്‍ 37 പോയിന്റോടെ മുന്നില്‍. രാത്രി 7.30 വരെ വന്ന മത്സര ഫലത്തില്‍ രണ്ടാം സ്ഥാനത്ത് 21 പോയിന്റുമായി പെരുമണ്ണയും 19 പോയിന്റുമായി കോഴിക്കോട് സെന്‍ട്രലും നില്‍ക്കുന്നു.
മത്സര ഫലങ്ങള്‍:
മാപ്പിളപ്പാട്ട് (ജൂനിയര്‍) കോഴിക്കോട് സെന്‍ട്രല്‍ , സീനിയര്‍ – കാക്കൂര്‍.
കഥാരചന – മലയാളം – നാദാപുരം, കവിതാ രചന – വാണിമേല്‍, കവിതാപാരായണം – അറബിക് (ജൂനിയര്‍) – കൊടുവള്ളി,
സീനിയര്‍ – ഓമശ്ശേരി,
സംഘഗാനം – കാക്കൂര്‍,
കഥാരചന അറബിക് – പെരുമണ്ണ,
കവിതാ രചന അറബിക് – പെരുമണ്ണ,
നാടോടി നൃത്തം (ജൂനിയര്‍) – ചേമഞ്ചേരി,
ലളിതഗാനം (ജൂനിയര്‍) – കോഴിക്കോട് സെന്‍ട്രല്‍,
കഥാരചന ഇംഗ്ലീഷ് – കാക്കൂര്‍,
കവിതാ രചന ഇംഗ്ലീഷ് – താമരശ്ശേരി,
ലളിതഗാനം ( സീനിയര്‍) – പെരുമണ്ണ,
കവിതാ പാരായണം മലയാളം (ജൂനിയര്‍) – ചേമഞ്ചേരി,
സീനിയര്‍ – പനങ്ങാട്,
നാടോടി നൃത്തം ( സീനിയര്‍) – കൂത്താളി,
മാര്‍ഗ്ഗംകളി – പുതുപ്പാടി,
തിരുവാതിര – കാക്കൂര്‍,
കവിതാപാരായണം ഇഗ്ലീഷ് (ജൂനിയര്‍) –
പെരുവയല്‍,
കവിതാപാരായണം ഇഗ്ലീഷ് (സീനിയര്‍) -രാമനാട്ടുകര,
കവിതാപാരായണം ഹിന്ദി(ജൂനിയര്‍) – ഫറൂക്ക്,
സീനിയര്‍ – കോഴിക്കോട് നോര്‍ത്ത്
ഒപ്പന ജൂനിയര്‍ – മേപ്പയ്യൂര്‍,
ശിങ്കാരിമേളം – കുരുവട്ടൂര്‍
കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുന്ന അരങ്ങ് 2023 ‘ഒരുമയുടെ പലമ ‘ കുടുംബശ്രീ ജില്ലാ കലോത്സവത്തില്‍ താലൂക്ക് മത്സരങ്ങളില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് പങ്കെടുക്കുന്നത്. വിവിധ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നായി 600 ഓളം കലാകാരികള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും ഇന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിക്കും.
തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളില്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത് മാസ്റ്റര്‍, കൊയിലാണ്ടി നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അഴിയൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ബിജേഷ് സ്വാഗതവും കൊയിലാണ്ടി നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ എം.പി നന്ദിയും പറഞ്ഞു.