പോഷക സമൃദ്ധമായ പച്ചക്കറികള്‍ ഇനി ഓരോ വീട്ടിലും; കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കം


മേപ്പയ്യൂര്‍: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി അഞ്ചിനം പച്ചക്കറി വിത്തുകള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മേപ്പയൂര്‍ കുടുംബശ്രീ സി.ഡി.എസ്സി ന്റെ നേതൃത്വത്തില്‍ 12ാം വാര്‍ഡിലാണ് പദ്ധതി ആരംഭിച്ചിട്ടുളളത്. കൂടാതെ ഫലവൃക്ഷതൈകളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും.

പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം വിത്ത് വിതരണം നടത്തി പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഗ്രികള്‍ച്ചറല്‍ ആര്‍പിമാരായ ശോഭ, ഷിന്‍സി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം കെ.കെ ലീല, സി.ഡി.എസ് അംഗം ദീഷ്മ, എഡി.എസ് അംഗം സുജാത എന്നിവര്‍ സംസാരിച്ചു.