പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുമെന്ന വാക്ക് പാലിക്കുക; ആവശ്യമുയര്‍ത്തി കൊയിലാണ്ടിയില്‍ നടന്ന കെ.എസ്.ടി.സി ജില്ലാ സമ്മേളനം
കൊയിലാണ്ടി: അധ്യാപകര്‍ക്കും, ജീവനകാര്‍ക്കും ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റര്‍ കോഴിക്കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുമെന്ന വാക്ക് പാലിക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വല്‍സന്‍ ഉല്‍ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌ക്കരന്‍ കൊഴക്കല്ലൂര്‍, കെ.രാജന്‍, വിനോദ് ചെറിയത്ത്, ശ്രീജ ടീച്ചര്‍, ജയലാല്‍, അവിനാഷ്, ബി.ടി.സുധീഷ് കുമാര്‍, പി.കിരണ്‍ജിത്ത്, എന്‍.ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട് പി.കൃഷ്ണകുമാര്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് ബി.ടി.സുധീഷ് കുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍ അവിനാഷ്, പി.സി.നിഷാകുമാരി, സര്‍ജാസ്, ഷാജി കാക്കൂര്‍, ഇ.സുരേന്ദ്രന്‍.
സെക്രട്ടറിമാര്‍: വി.പി.രാജേഷ്, രാജേഷ് കെ, സുഭാഷ് സമത, കെ.പി.വിനോദ് ,ടി.കെ.മനോജ്, നിഷാദ് പൊന്ന കണ്ടി, പി.സി.അബ്ദുള്‍ റഹിം. ട്രഷറര്‍ എന്‍.ഉദയകുമാര്‍.
കെ.കെ. ശ്രീജിത്ത് വരണാധികാരിയായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.