പാട്ടുപാടിയും ചിത്രംവരച്ചും സര്‍ഗാത്മക പ്രതിഷേധം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുറയൂരില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി കെ.എസ്.ടി.എ


Advertisement

തുറയൂര്‍: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയെ തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പരിപാടിയുമായി കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റി. പാട്ട് പാടിയും ചിത്രം വരച്ചും സര്‍ഗാത്മകവും വ്യത്യസ്തവുമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.

Advertisement

ചിത്രം വരയ്ക്ക് അഭിലാഷ് തിരുവോത്തും പാട്ടിന് സുനില്‍കുമാര്‍.കെ, വിനീത കെ.കെ, ഗോപീഷ് ജി.എസ് എന്നിവരും നേതൃത്വം നല്‍കി. തുറയൂരില്‍ വച്ച് നടന്ന പരിപാടി കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി വി അനുരാജ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി പി.അനീഷ് സ്വാഗതം പറഞ്ഞു. ശ്രീലേഷ്.എസ്.കെ അധ്യക്ഷത വഹിച്ചു. രജീഷ് കെ.എം നന്ദി പറഞ്ഞു.

Advertisement
Advertisement