ഗുരു ചേമഞ്ചേരിയുടെ മൂന്നാം ചരമവാര്‍ഷിക ദിനം; ഓര്‍മ 2024 അനുസ്മരണ പരിപാടിയുമായി ചേലിയ കഥകളി വിദ്യാലയം


ചേലിയ: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മൂന്നാം ചരമവാര്‍ഷിക ദിനം ഓര്‍മ 2024 ഇന്ന് ആചരിച്ചു. രാവിലെ 9 ന് കഥകളി വിദ്യാലയത്തില്‍ ഗുരുവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു.

അനുസ്മരണ സമ്മേളനം ചെങ്ങോട്ടു കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. കഥകളി സംഗീതജ്ഞന്‍ പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് അനുസ്മരണഭാഷണം നടത്തി. കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ. എന്‍.വി.സദാനന്ദന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ.ടി.എം. കോയ, അബ്ദുള്‍ ഷുക്കൂര്‍, കെ.എം.മജു എന്നിവര്‍ സംബന്ധിച്ചു.

ഗുരുവിന്റെ ശിഷ്യ – പ്രശിഷ്യരുടെയും കഥകളി വിദ്യാലയം അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച ഗാനാര്‍ച്ചന, നൃത്താര്‍ച്ചന, വാദ്യാര്‍ച്ചന തുടങ്ങിയവയുണ്ടായിരുന്നു.