കൊയിലാണ്ടിയിലെ അധ്യാപകർ ഒത്തുകൂടി; കുട്ടിക്കൊരു വീട് നിർമ്മിക്കാൻ


Advertisement

കൊയിലാണ്ടി: വിദ്യ പകർന്നു നല്കാൻ മാത്രമല്ല, വീട് നിർമ്മിച്ച് നൽകാനും അധ്യാപകർ ഒത്തുകൂടി. കെ.എസ്.ടി.എ കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് കുട്ടിക്കൊരു വീട് തറക്കല്ലിടൽ നടത്തിയത്. ചടങ്ങ് ചേമഞ്ചേരി വാളാർ കുന്നുമ്മൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു  സ്വാഗത സംഘം ചെയർമാൻ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

Advertisement

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ, സംസ്ഥാന കമ്മറ്റി അംഗം കെ ഷാജിമ, ജില്ലാ സെക്രട്ടറി ആർ എം രാജൻ, നിർമ്മാണ കമ്മറ്റി ചെയർമാൻ ഇ അനിൽകുമാർ, ശാലിനി ബാലകൃഷ്ണൻ, ബിന്ദുസോമൻ, ഗീത മുല്ലോളി, സജിത ഷെറി, ഗണേശ് കക്കഞ്ചേരി ചന്ദ്രമതി, അരവിന്ദൻ വി, സൽജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം ജനൽ കൺവീനർ ഡി കെ ബിജു സ്വാഗതവും ഉണ്ണികൃഷ്ണൻ സി നന്ദിയും പറഞ്ഞു.

Advertisement
Advertisement