കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്മരണിക പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്മരണിക പ്രകാശനം ചെയ്തു. കേന്ദ്ര, കേരള വിദ്യാഭ്യാസ രംഗങ്ങൾ സമഗ്രമായി അവലോകനം ചെയ്ത ലേഖനങ്ങളാണ് സുവനീറിന്റെ പ്രധാന ഉള്ളടക്കം. സാമ്പത്തിക വിദഗ്‌ധൻ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി.രാജീവന് നൽകിയാണ് സ്മരണിക പ്രകാശനം ചെയ്തത്.

Advertisement

കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സുവനീർ എഡിറ്റർ എം.ജി.ബൽരാജ് സുവനീർ പരിചയപ്പെടുത്തി. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.സ്മിജ, സജീഷ് നാരായണൻ, സി.സതീശൻ, ജില്ലാ ഭാരവാഹികളായ എം.ഷീജ, വി.പി.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഡി.കെ.ബിജു സ്വാഗതം പറഞ്ഞു.

Advertisement
Advertisement