”പുനര്‍നിര്‍മ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കുക”; കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ സബ് ട്രഷറി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന താല്‍ക്കാലിക കെട്ടിടത്തില്‍ എത്തിച്ചേരുവാന്‍ പെന്‍ഷന്‍കാര്‍ അടക്കമുള്ള വയോജനങ്ങള്‍ വളരെയധികം പ്രയാസപ്പെടുകയാണ്. അതില്‍ പുതിയ കെട്ടിടത്തിന്റെ പണി ഉടനെ ആരംഭിക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത്.

സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.വി.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്.എസ്പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.രാഘവന്‍, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം സി.അപ്പുക്കുട്ടി, സംസ്ഥാന കൗണ്‍സിലര്‍ പി.സുധാകരന്‍, ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരന്‍, എ.ശുഭ, എന്‍.കെ.വിജയഭാരതി, ശ്രീധരന്‍ അമ്പാടി, എം.നാരായണന്‍, എം.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി. വി.രാജന്‍ (പ്രസിഡണ്ട്), എന്‍.കെ.പ്രഭാകരന്‍, എ.ശുഭ, ബാലകൃഷ്ണന്‍ അണേല (വൈസ് പ്രസിഡണ്ടുമാര്‍), ശ്രീധരന്‍ അമ്പാടി (സെക്രട്ടറി), എന്‍.കെ.വിജയഭാരതി, എം.എം.ചന്ദ്രന്‍, പി.രാജേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം.നാരായണന്‍ ട്രഷറര്‍ എന്നിവരെ ഭരണാധികാരി കെ.എസ്.എ.പി.യു ജില്ലാ കമ്മിറ്റി അംഗം ഇ.കെ.ശീലാവതി തെരഞ്ഞെടുത്തു.