തൊഴിലുറപ്പ് പദ്ധതിയില്‍ 13ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി; ചേമഞ്ചേരി കിഴക്കെ മരക്കാട്ട്-പാണ്ടികശാല തറമ്മല്‍ റോഡ് തുറന്നു


തിരുവങ്ങൂര്‍: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ കിഴക്കെ മരക്കാട്ട് – പാണ്ടികശാല തറമ്മല്‍ റോഡ് തുറന്നു. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് അംഗം അജ്‌നഫ് കെ.അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി അംഗം വി.മുസ്തഫ ആശംസകള്‍ നേര്‍ന്നു. പി.ടി.നാരായണി സ്വാഗതവും സുമംഗല കെട്ടുമ്മല്‍ നന്ദിയും പറഞ്ഞു.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 13 ലക്ഷം രൂപ വകയിരുത്തിയാണ് 350 മീറ്റര്‍ ഉള്ള റോഡ് യാഥാര്‍ഥ്യമായത്.