നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കണം: വിവിധ ആവശ്യങ്ങളുയര്‍ത്തി കെ.എസ്.കെ.ടി.യു കൊയിലാണ്ടി താലൂക്ക് ഓഫീസ് മാര്‍ച്ച്


Advertisement

കൊയിലാണ്ടി: നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി കെ.എസ്.കെ.ടി.യു നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തരംമാറ്റുന്നതിനായി ഭൂമി തരിശിടരുത്, അന്യായമായ തരംമാറ്റല്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ച് മുന്നോട്ടുവെച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

Advertisement

പേരാമ്പ്ര, ബാലുശ്ശേരി, പയ്യോളി, കൊയിലാണ്ടി ഏരിയ കമ്മിറ്റികള്‍ ചേര്‍ന്നാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ആര്‍.പി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.ദാമോദരന്‍ അധ്യക്ഷനായി.

Advertisement

പി.ബാബുരാജ്, എന്‍.ആലി, എന്‍.സി.മുസ്തഫ, എ.സി.ബാലകൃഷ്ണന്‍, പി.പ്രസന്ന എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ബാബുരാജ് സ്വാഗതം പറഞ്ഞു. രഘുനാഥ് എം.ചന്ദ്രന്‍ മാസ്റ്റര്‍, മേയലാട്ട് ബാലകൃഷ്ണന്‍, ആര്‍.കെ.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

Summary: KSKTU Koyilandy Taluk Office March with various demands