ഈ മൂന്ന് ദിവസം ഓണ്‍ലൈന്‍ വഴി കറണ്ട് ബില്‍ അടയ്ക്കാനാവില്ല; കസ്റ്റമര്‍ കെയറും പ്രവര്‍ത്തിക്കില്ല: ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്



കൊയിലാണ്ടി:
2022 മെയ് 13 മുതല്‍ 15വരെ ഓണ്‍ലൈന്‍ വഴി വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. കെ.എസ്.ബി.ബിയുടെ വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡി.ആര്‍) സെന്ററിന്റെ പ്രവര്‍ത്തനക്ഷമത ഡി.ആര്‍ ഡ്രില്‍ നടക്കുന്നതിനാലാണിത്.

മെയ് 13 ന് രാവിലെ പത്തര മുതല്‍ മെയ് 15ന് വൈകുന്നേരം അഞ്ച് മണിവരെയാണ് സേവനങ്ങള്‍ തടസപ്പെടുക. ഈ ദിവസങ്ങളില്‍ ഫ്രണ്ട്‌സ് (FRIENDS), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ല. കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കില്ല.

ഈ കാലയളവില്‍ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി അതത് സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ ഉപഭോക്താക്കള്‍ക്ക് 0471-2514710/9496061061 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന നിര്‍വഹണവുമായി ബന്ധപ്പെട്ട മറ്റു സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ലഭ്യമാകുന്നതല്ല. ഡാറ്റ സെന്ററിന്റെ കാര്യക്ഷമത ഉറപ്പിക്കാന്‍ വേണ്ടി വര്‍ഷാവര്‍ഷം ചെയ്യുന്ന പ്രവൃത്തിയാണിത്.