കെ.പി.എ.റഹീം പുരസ്‌കാരം തിക്കോടി നാരായണന്
ചിങ്ങപുരം: ഗാന്ധിയന്‍ കെ.പി.എ റഹീമിന്റെ സ്മരണയ്ക്ക് പാനൂര്‍ സ്മൃതിവേദി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. ജനുവരി 13-ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കും.
ഗാന്ധിയനായി ജീവിതം നയിക്കുന്ന തിക്കോടി നാരായണന്‍ 92-30 വയസ്സിലും കര്‍മനിരതനാണെന്ന് സ്മൃതിവേദി ഭാരവാഹികള്‍ പറഞ്ഞു.സി.കെ.ഗോവിന്ദന്‍ നായരുടെ ജീവചരിത്രം, ഡബ്ല്യുസി ബാനര്‍ജി മുതല്‍ കൃപലാനിവരെ, ലീഡര്‍ ഓര്‍മ്മയിലൊരു പൂമരം, ജീവാര്‍പ്പണം ചെയ്ത ദേശാഭിമാനികള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ചിങ്ങപുരം സി.കെ.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനായി വിരമിച്ച നാരായണന്‍ പുറക്കാട് മനയില്‍ വീട്ടിലാണ് താമസം.