വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു


Advertisement

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു. തേവരുമ്മല്‍ ശശികുമാര്‍ ആണ് മരിച്ചത്. മെയ് 16 ന് ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. ആലുപ്പുഴയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പറമ്പത്തെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

Advertisement

ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisement
Advertisement