കെട്ടിട നിര്‍മ്മാണ ജോലിക്കിടെ കാല്‍ വഴുതി വീണു; സൗദി അറേബ്യയില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി മരിച്ചു


കോഴിക്കോട്: സൗദി അറേബ്യയില്‍ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി പാലക്കല്‍ പറമ്പ് ഇബ്രാഹിം ആണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു.

മദീന തരീഖ് സുല്‍ത്താനയിലാണ് കെട്ടിടം പണിക്കിടെയാണ് കാല് വഴുതി താഴെ വീണത്. ദീര്‍ഘകാലമായി മദീനയില്‍ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചു പോയത്.

ഉപ്പ: കുഞ്ഞാലി പുളിക്കല്‍. ഉമ്മ: നബീസ. ഭാര്യ: ജസീന. മക്കള്‍: ഫാത്തിമ, സഫ, മര്‍വ, ആയിശ.

കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മദീനയില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ക്കായി നവോദയ പ്രവര്‍ത്തകരായ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സുജായി മാന്നാര്‍ എന്നിവര്‍ രംഗത്തുണ്ട്.