കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി.എസിന് കീഴില്‍ എസ്എസ്എല്‍സിയും ഇംപ്ലാന്റ്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റ്‌സ് എന്നിവ സെറ്റ് ചെയ്യുന്ന ജോലിയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.