കോഴിക്കോട് ജില്ലാ ടീച്ചേര്‍ഴ്‌സ് ക്രിക്കറ്റ് ക്ലബ് വാര്‍ഷിക സമ്മേളനം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വച്ച് സംഘടിപ്പിച്ചു; ഒപ്പം ഭാരവാഹി തിരഞ്ഞെടുപ്പും


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മ ടി.സി.സി യുടെ വാര്‍ഷിക സമ്മേളനം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. ഒപ്പം ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കായിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായും ലഹരിയുടെ ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ‘കളിയാണ് ലഹരി’ എന്ന ഉദ്ദേശത്തോടുകൂടിയാണ് ടി.സി.സി സംഘടിപ്പിച്ചത്.

സമ്മേളനത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി സബ് ജില്ലകളില്‍ നിന്നുളള അധ്യാപകര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ടി.സി.സി യുടെ സെക്രട്ടറിയായി അര്‍ജുന്‍ (കൂത്താളി എ.യു.പി സ്‌കൂള്‍)പ്രസിഡണ്ടായി ശ്രീജിലേഷ് (തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ട്രഷറര്‍ രാഹുല്‍ (വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ജോയിന്റ് സെക്രട്ടറിമാരായി രജില്‍ .ടി (കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുറമേരി) ജാസിര്‍ (ജനത എ.യു.പി സ്‌കൂള്‍ പാലത്ത്) എന്നിവരെ തിരഞ്ഞെടുത്തു.