രണ്ടാം തരംഗമില്ലെന്നും വൈറസ് ബാധ നിയന്ത്രണ വിധേയമെന്നും ആരോഗ്യവകുപ്പ്; സമ്പർക്ക പട്ടികയിൽ 1192 പേർ, നിപയിൽ ജാഗ്രത തുടരുന്നു


Advertisement

കോഴിക്കോട്: ഞായറാഴ്ച്ചയും നിപ ജാഗ്രതയില്‍ കോഴിക്കോട് ജില്ല. വടകര കുറ്റ്യാടി മേഖലകളിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്ന ജാഗ്രതാ നടപടികള്‍ തുടരും. സംസ്ഥാനത്ത് ഇന്നലെ പുതിയ നിപ പോസിറ്റീവ് കേസുകളില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

Advertisement

നിലവില്‍ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. ജില്ലയില്‍ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതേസമയംസ കോഴിക്കോട് ജില്ലയില്‍ അടുത്ത ശനിയാഴ്ച വരെ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisement

സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലാക്കി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയില്‍ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുഭാവ പൂര്‍ണമായ തീരുമാനുണ്ടാകുമെന്നും തത്ക്കാലം ഇവര്‍ ബില്ല് അടയ്‌ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement

അതേസമയം, കേന്ദ്ര സംഘം ജില്ലയില്‍ തുടരുന്നുണ്ട്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

summary: Kozhikode district remains under nipah alert today also