കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ അന്തരിച്ചു


Advertisement

കോഴിക്കോട്: ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. മൂഴിക്കല്‍ ചെറുവറ്റ പീസ് സ്‌കൂൡന് സമീപത്തുള്ള വസതിയിലായിരുന്നു അന്ത്യം.

Advertisement

കോഴിക്കോട് കോര്‍പ്പറേഷന്റെ വെള്ളയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നു. അറബിക് അധ്യാപകന്‍ ആയിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്‍, ഐഡിയല്‍ പീസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളുടെ ജനറല്‍ സെക്രട്ടറിയാണ്.

Advertisement

ഭാര്യ: അഞ്ചില്ലത് സുബൈദ. മക്കള്‍: ഷഹനാസ്, ശര്‍ബിന, മുഹമ്മദ് ഷിബിലി (തിരുപ്പൂര്‍), ഷാജസ് (കുവൈറ്റ്). മരുമക്കള്‍: ഫൈസല്‍ (ദമാം), അബ്ദുല്‍ സമദ്.സി.വി (കരിക്കാംകുളം), ഹമീദ കൊയിലാണ്ടി, ജഫ്‌ന (ഫ്രാന്‍സിസ് റോഡ്).

Advertisement

മയ്യത്ത് നിസ്‌കാരം അസര്‍ നമസ്‌കാരത്തിനുശേഷം ചെറുവറ്റ ഖബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും.

Summary: Kozhikode District Muslim League Vice President P. Ismail passes away