വിവിധ രാജ്യങ്ങളിലിരുന്നവർ ഓണാഘോഷത്തിൽ പങ്കുചേർന്നു; വിരൽ തുമ്പിലോരോണവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി


Advertisement
കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ “വിരൽ തുമ്പിലോരോണം ” ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി വിവിധ രാജ്യങ്ങളിലുള്ള കൊയിലാണ്ടിക്കാരുടെ ആഘോഷമായി മാറി. “വിരൽ തുമ്പിലോരോണം ” “എന്ന ക്യാപ്ഷനോടെ ഓൺലൈനായി കഴിഞ്ഞ എട്ട് വർഷങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇത്തവണയും ആഘോഷമാക്കിയത്.
Advertisement

അത്തം ഒന്ന് മുതൽ പത്ത് വരെ ഫെയ്സ്ബുക്ക് ലൈവ് സ്ട്രീമിലൂടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഓൺലൈനിൽ എല്ലാ ദിവസവും രാത്രി ഒൻപത് മണി മുതൽ 10 വരെയാണ് പരിപാടികൾ അരങ്ങേറിയത്. കൊയിലാണ്ടിക്കൂട്ടത്തിലെ വിവിധ ചാപ്റ്ററിലുള്ള കലാകാരൻമാരും നാട്ടിലുള്ള കലാകാരന്മാരും പരിപാടികളിൽ പങ്കാളികളായി. നാടൻ പാട്ട്, നാടകം, മുട്ടിപ്പാട്ട്, തിരുവാതിര, നൃത്ത പരിപാടികൾ, ഓണ പ്രശ്നോത്തരികൾ, ശിങ്കാരി മേളം, പൂക്കളമത്സരം, അശ്വിനി ദേവിന്റെ ഗാനസന്ധ്യ, തിരുവോണനാളിൽ മെഗാ മ്യൂസിക്കൽ ഷോ എന്നീ പരിപാടികൾ അരങ്ങേറും.

Advertisement

എം പി കെ മുരളീധരൻ, കാനത്തിൽ ജമീല എം എൽ എ, നഗരസഭ ചെയർപെഴ്സൺ സുധ കിഴക്കേപാട്ട്, വിവിധ സാംസ്കാരിക നായകർ എന്നിവർ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയിലെ മെമ്പർ മാർക്ക് ആശംസകൾ നേർന്നു. റഷീദ് മൂടാടി , റാഷിദ് സമസ്യ, ഷാജി പീവീസ്, പവിത്രൻ കൊയിലാണ്ടി, റാഫി ഊരള്ളൂർ, അസീസ് മാസ്റ്റർ, ഫൈസൽ മൂസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.

Advertisement

Summary: koyilandykootam global community onam celebration