കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസും പെരുവണ്ണാമൂഴി ക്യഷിവിഞ്ജാന കേന്ദ്രവും ഒന്നിച്ച് അഗ്രിന്യുട്രി ഗാര്‍ഡന്‍ ആദ്യഘട്ട പഠനക്യാമ്പ് പരിശീലനം സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസും പെരുവണ്ണാമൂഴി ക്യഷിവിഞ്ജാന കേന്ദ്രവും സംയോജിതമായി അഗ്രിന്യുട്രി ഗാര്‍ഡന്‍ പഠനക്യാമ്പ് സംഘടിപ്പിച്ചു.

എഫ്.എന്‍.എച്ച് പദ്ധതിയുടെ ഭാഗമായി അഗ്രിന്യുട്രി ഗാര്‍ഡന്‍ പഠനക്യാമ്പിന്റെ ആദ്യഘട്ട പരിശീലനം പെരുവണ്ണാമൂഴി ക്യഷിവിഞ്ജാന കേന്ദ്രത്തില്‍ വെച്ച് നടന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ക്യമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ: കെ എം പ്രകാശ് കൂണ്‍ കൃഷി പരിശീലനം നല്‍കി. സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിപിന കെ.കെ ക്യമ്പില്‍ സ്വാഗതം പറഞ്ഞു.

നോര്‍ത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ വി നന്ദിയും പറഞ്ഞു. എഫ്.എന്‍.എച്ച് ആര്‍ പിമാരായ ഗിരിജ കെ., നിഷ കെ.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല .പി പദ്ധതി വിശദീകരിക്കുകയും ചെയ്തു. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനമായി വാര്‍ഡുകളില്‍ സംരംഭങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു.