‘ഓര്‍മ്മകള്‍’ പുതുക്കാനൊരു ഒത്തുചേരല്‍; വിവിധ കലാപരിപാടികളുമായി ഒത്തുചേര്‍ന്ന് കൊയിലാണ്ടി യു.പി കുടുംബാംഗങ്ങള്‍
കൊയിലാണ്ടി: നാളുകള്‍കള്‍ക്കു ശേഷം ഒരുമിച്ച് കൊയിലാണ്ടി മാപ്പിള സ്‌കൂളിന് സമീപമുളള യു.പി തറവാട്ടിലെ അംഗങ്ങള്‍. ‘ഓര്‍മ്മ’എന്ന പേരില്‍ കോഴിക്കോട് ആയോഗ റിസോര്‍ട്ടില്‍ വച്ചാണ് കുടുംബങ്ങള്‍ ഒത്തുകൂടിയത്.
‘ഓര്‍മ്മകള്‍’ പുതുക്കാനൊരു ഒത്തുചേരല്‍; വിവിധ കലാപരിപാടികളുമായി ഒത്തുചേര്‍ന്ന് കൊയിലാണ്ടി യു.പി കുടുംബാഗങ്ങള്‍
യു.പി കുടുംബത്തിലെ തന്നെ എഴുത്തുകാരിയും സാഹിത്യകാരിയുമായി സുഹറ മന്ദങ്കാവ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും വിദ്യാഭ്യാസമേഖലയില്‍ ഉന്നത നേട്ടം കൈവരിച്ചവരെയും ആദരിച്ചു.
ഒപ്പന, കോല്‍ക്കളി, ദഫ് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. കുടുംബസംഗമത്തിന്റെ മുന്നോടിയായി ഭക്ഷണ കിറ്റ് വിതരണവും ഉണ്ടായിരുന്നു. പരിപാടിയില്‍ സെക്രട്ടറി ബഷീര്‍ യു.പി സ്വാഗതവും ട്രഷറര്‍ തെല്‍ഹത്ത് കെ.പി നന്ദിയും പറഞ്ഞു.