‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’; മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊയിലാണ്ടി നഗരം


Advertisement

കൊയിലാണ്ടി: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഡി.വൈ.ഫെ്. ഐ നടത്തുന്ന ‘ ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ മനുഷ്യച്ചങ്ങലയ്ക്ക് കൊയിലാണ്ടിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Advertisement

കൊയിലാണ്ടി നഗരത്തെ മുന്‍നിര്‍ത്തി പത്ത് കേന്ദ്രങ്ങളിലായാണ് മനുഷ്യചങ്ങലയ്ക്ക് ഒരുങ്ങുന്നത്. 16 കിലോമീറ്ററില്‍ നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ ഏകദേശം 30000 ത്തോളം അംഗങ്ങള്‍ പങ്കെടുക്കും. കലാസാംസ്‌ക്കാരിക മേഖലയിലെ പ്രമുഖരും മറ്റും കൊയിലാണ്ടിയിലെ മനുഷ്യചങ്ങലയ്ക്ക് നേതൃത്വം നല്‍കും.

Advertisement

വൈകീട്ട് 3 മണിയോടെ പത്ത് കേന്ദ്രങ്ങളില്‍ പൊതുയോഗം ആരംഭിക്കും. 4.30 ഓടുകീടി മനുഷ്യച്ചങ്ങലുടെ റിഹേഴ്‌സല്‍ നടത്തും. 5മണിയോട് കൂടി മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന മനുഷ്യച്ചങ്ങല അരംഭിക്കും.

Advertisement