കുവൈത്തിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു


കുവൈത്ത് സിറ്റി: കുവൈത്തിലെ കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കെ.ടി.എ ബാഡ്മിന്റൺ ടൂർണമെന്റ് 2022 എന്ന ടൂർണമെന്റിന്റെ പ്രചരണത്തിന്റെ ഭാഗമായി ഭാരവാഹികൾ അൽ റായിലെ ടോം & ജെറി റസ്റ്ററന്റ് സന്ദർശിച്ചു.

മാനേജിങ്ങ് ഡയറക്ടർ ഷബീർ മണ്ടോളിക്ക് ടൂർണമെന്റ് ബ്രോഷർ ഹർഷദ് പാറക്കൽ കൈമാറി. ഷാഹുൽ ബേപ്പൂർ, റിഹാബ് തൊണ്ടിയിൽ, ഷമീം മണ്ടോളി, റഷാദ്, ഷാമിൽ ഷബീർ എന്നിവർ പങ്കെടുത്തു. ഡിസംബർ ഒമ്പതിന് അഹ്മദി ISMASH ബാഡ്മിന്റൺ അക്കാദമിയിൽ വെച്ചാണ് ടൂർണമെന്റ്.