തുടര്‍ച്ചയായ 18 വിജയങ്ങള്‍; ഈ വര്‍ഷവും ഹൈസ്‌കൂള്‍ ചെണ്ടമേളയില്‍ ജേതാക്കളായി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി


Advertisement

കൊയിലാണ്ടി: പഞ്ചാരിയില്‍ കൊട്ടി കയറി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി. ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേള മത്സരത്തില്‍ ഇത്തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.

Advertisement

പഞ്ചാരിമേളത്തില്‍ നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറിയാണ് ജി.വി.എച്ച്.എസ്.എസ്. വിജയിച്ചത്. അക്ഷത് എസിന്റെ നേതൃത്വത്തില്‍ ഹരിദേവ് കൃഷ്ണന്‍, അശ്വിന് എ.കെ. ശരണ്‍ എസ്., അഭിന്‍ എസസ്., അലന്‍ പി.വി. എന്നിവരാണ് വിജയം കരസ്ഥമാക്കിയത്.

Advertisement

കൊരയങ്ങാട് വാദ്യസംഘത്തിന്റെ കീഴില്‍ ചെണ്ടമേളം അഭ്യസിക്കുന്നവരാണ് വിജയികളായവര്‍. കളിപ്പുരയില്‍ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കുട്ടികളെ മല്‍സരത്തിനു തയ്യാറെടുപ്പിച്ചത്.

Advertisement

കഴിഞ്ഞ 18 വര്‍ഷവും സംസ്ഥാന തലത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസാണ് വിജയപീഠത്തില്‍ കയറുന്നത്.