കൊയിലാണ്ടി സ്റ്റേഡിയത്തില്‍ കൗമാരത്തിന്റെ പൊടിപാറും പോരാട്ടം; ഉപജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി.സുധ നിര്‍വ്വഹിച്ചു. കണ്‍വീനര്‍ കെ.പി.പ്രകാശന്‍, ജെ.എന്‍.പ്രേം ഭാസിന്‍, എം.സി.കുഞ്ഞിരാമന്‍, എം.പി.അശോകന്‍, രൂപേഷ്, ശ്രീശു എന്നിവര്‍ പങ്കെടുത്തു.

ജൂനിയര്‍ ബോയ്‌സിന്റെയും സീനിയര്‍ ബോയ്‌സിന്റെയും ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്ന് നടന്നത്. മത്സരങ്ങള്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ തുടരും.