രക്ഷാപ്രവർത്തനം ഇനി കൂടുതൽ സുരക്ഷിതം; കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന് സ്പൈൻ ബോർഡ് നൽകി റോട്ടറി ക്ലബ്ബ്
കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന് സ്പൈൻ ബോർഡ് സംഭാവന ചെയ്ത് കൊയിലാണ്ടി റോട്ടറി ക്ലബ്ബ്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ കൊയിലാണ്ടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി.സി.ജിജോയിൽ നിന്ന് ബോർഡ് ഏറ്റുവാങ്ങി.
ചടങ്ങിൽ റോട്ടറി ക്ലബ്ബ് മുൻ അസിസ്റ്റന്റ് ഗവർണർമാരായ ഗോപാലകൃഷ്ണൻ.കെ.കെ, സുധീർ പാസ്റ്റ്, പ്രസിഡന്റുമാരായ ജൈജു, മേജർ ശിവദാസൻ, വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സുഗതൻ.ടി നന്ദി രേഖപ്പെടുത്തി. റോട്ടറി ക്ലബ്ബ് അംഗങ്ങളായ സുരേഷ് ബാബു, ചന്ദ്രശേഖരൻ, സർഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
അപകടങ്ങളില്‍ നട്ടെല്ലിനും മറ്റും പരിക്കേല്‍ക്കുന്നവരെ കൂടുതല്‍ പരിക്കേല്‍ക്കാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡാണ് സ്‌പൈന്‍ ബോര്‍ഡ്. പരിക്കേറ്റവരെ സുരക്ഷിതമായി സ്‌പൈന്‍ ബോര്‍ഡില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുക.