ലഹരി ഉപയോഗവും വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും; കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി വിദ്യാര്‍ഥികള്‍ക്കായി ജനമൈത്രി പൊലീസ് ക്ലാസെടുത്തു


കൊയിലാണ്ടി: ലഹരി ഉപയോഗവും വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും എന്ന വിഷയത്തെ കുറിച്ച് കൊയിലാണ്ടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ക്ലാസെടുത്തു. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്.

കോഴിക്കോട് റൂറല്‍ ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.വി.സത്യന്‍, വടകര നാര്‍കോട്ടിക് സെല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി തുടങ്ങിയവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഗീത ടീച്ചര്‍ അധ്യക്ഷത വഹിച്ചു.. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ കെ.പി. സുമേഷ് ,സി. രാജേഷ്, റജീന എന്നിവര്‍ സംസാരിച്ചു.