സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം: പതിനാലുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ


കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നൽകാമെന്ന് വാഗ്ദാനം നല്‍കി കൗമാരക്കാരിയെ നിരന്തരമായി പീഡിപ്പിച്ചു. പ്രതി അറസ്റ്റിൽ.

പതിനാലുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ പുത്തന്‍പറമ്ബത്ത് വീട്ടില്‍ വിനോദ് കുമാറാണ് പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് അൻപത്തി രണ്ടു വയസ്സുണ്ട്.

സിനിമയില്‍ സംവിധാന സഹായിയാണെന്നും സിനിമാക്കാരുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചാണ് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ വീ ട്ടുകാരെയും പറഞ്ഞ് വശത്താക്കി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിനോടു ടുവിൽ ഇയാളെ തമിഴ്നാട് മധുരയിലെ കൊട്ടയമ്ബട്ടിയിലെത്തിയാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.