അവസാന നിമിഷത്തിലും മൂന്ന് പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന ബാലകൃഷ്ണന്‍ കാവില്‍ യാത്രയായി


കൊയിലാണ്ടി: അവസാനനിമിഷത്തിലും മൂന്ന് പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി ബാലകൃഷ്ണന്‍ യാത്രയായി. കാവുന്തറക്കാരുടെ പ്രിയപ്പെട്ട ബാലകൃഷ്ണനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ്‌ വൈകുന്നേരം വീട്ടിലേക്ക്‌ എത്തിയത്.

ചെറിയ രീതിയില്‍ അസ്വസ്ഥത വന്നതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിംങ് അസിസ്റ്റന്റ് ആയിരുന്ന ബാലകൃഷ്ണനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് ഇക്ര ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ തന്നെ വീട്ടുകാരോട് അവയവദാനത്തിന്റെ കാര്യം ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇക്ര ആശുപത്രിയുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ അദ്ധേഹത്തിന്റെ വൃക്കയും കരളും ദാനം ചെയ്യുകയായിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്ന ബാലകൃഷ്ണനെകുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത് നല്ലത് മാത്രമാണ്. ജോലിയുടെ കാര്യത്തില്‍ വളരെ കൃത്യമായി ഇടപെട്ടിരുന്ന ബാലകൃഷ്ണന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും താങ്ങാന്‍ കഴിയുന്നില്ല.

പിതാവ്: പരേതനായ അരുമ. മാതാവ്: അരിയേയി.

ഭാര്യ: സജിനി.മക്കള്‍: വൈശാഖ്, സാന്ദ്ര. സഹോദരങ്ങള്‍: ആണ്ടി, ഗംഗന്‍, മീനാക്ഷി, നാരായണി.