കൊയിലാണ്ടി കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ.കെ കുഞ്ഞിക്കേളപ്പൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ.കെ കുഞ്ഞിക്കേളപ്പൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. വീമംഗലം യു.പി സ്കൂൾ റിട്ട: ജീവനക്കാരനും പൗരപ്രമുഖനുമാണ്. ലാസ്റ്റ്ഗ്രേഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ദേവകിയമ്മ.
മക്കൾ: സൂരജ് എൻ.കെ (എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), ഇന്ദിര (റിട്ട: എച്ച്.എം വീമംഗലം യു.പി സ്‌കൂള്‍), പരേതനായ സുധീർ (അധ്യാപകൻ).
മരുമക്കൾ: വേണുഗോപാൽ ചേലിയ (റിട്ട: അധ്യാപകൻ), ഷീജ (ജില്ലാപഞ്ചായത്ത് കോഴിക്കോട്), ഷിജി (സി.എം.എച്ച്.എസ്.എസ് മണ്ണൂർ നോര്‍ത്ത്).
സംസ്‌കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് കാവുതേരി തറവാട്ട് വളപ്പിൽ.
Description: Koyilandy NK Kunjikelapan Nair passed away