ഇനി സുഖയാത്ര: കൊയിലാണ്ടി നെല്ലുളിതാഴെ നിടുവയൽ കുനി റോഡ് തുറന്നു
കൊയിലാണ്ടി: നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മിച്ച നെല്ലുളിതാഴെ നിടുവയൽ കുനി റോഡ് നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വാർഡ് കൗൺസിലർ എൻ.ടി രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ രമേശൻ വലിയാട്ടിൽ ആശംസ നേർന്ന് സംസാരിച്ചു. മുസ്തഫ എന്‍.കെ സ്വാഗതവും സുനിൽ എന്‍.കെ നന്ദിയും പറഞ്ഞു.
Description: Koyilandy-Nellulitazhe-Niduvayal-Kuni road opened