നാടിന് അഭിമാനമായി രസ്ന രാജൻ; കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊയിലാണ്ടിക്കാരി


Advertisement

കൊയിലാണ്ടി: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ കീഴിൽ നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊയിലാണ്ടിക്കാരി. 2023 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പരീക്ഷയിലാണ് കൊയിലാണ്ടിക്കാരി രസ്ന രാജൻ ഒന്നാം റാങ്ക് നേടിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ നഴ്സിങ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

Advertisement

കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനും റെയിൽവ്യൂ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. വിജേഷ് ശ്രീധരന്റെ ഭാര്യയാണ്. കഴിഞ്ഞ 13 വർഷമായി രസ്ന രാജൻ പോണ്ടിച്ചേരി ജിപ്മർ ഹോസ്പിറ്റലിൽ നഴ്സിങ് ഓഫീസറായി ജോലി ചെയ്യുന്നു. ചെട്ടിയേടത്ത് രാജന്റെയും സഖിയുടെയും മകളായ രസ്ന രാജന്റെ മകൻ നേഹൽ വിജേഷ് എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. സഹോദരി ശബ്‌ന.

Advertisement
Advertisement