ക്വാന്‍ കി ഡോ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇലാഹിയ കോളേജ് വിദ്യാര്‍ഥി ഹബീബ്; ഉത്തര്‍പ്രദേശില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍


കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന നാഷണല്‍ ക്വാന്‍ കി ഡോ ചാമ്പ്യന്‍ ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി പൂക്കാട് സ്വദേശി. പൂക്കാട് കൊളക്കാട് ഷരീഫ്, മുനീറ ദമ്പതികളുടെ മകനായ ഹബീബാണ് നേട്ടം കൊയ്തത്.

പേരാമ്പ്രയിലെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്ലബിലെ റസാഖ് അഹമ്മദിന് കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹബീബ് ക്വാന്‍ കി ഡോ പരിശീലിക്കുന്നുണ്ട്. ദീര്‍ഘനാളായി കരാട്ടെ പരിശീലിച്ചുകൊണ്ടിരിക്കുന്നു. ഇതാദ്യമായാണ് ദേശീയതലത്തില്‍ ഒരു ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഇലാഹിയ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. നബീല്‍, മിന്‍ഹാല്‍, വഫ എന്നിവര്‍ സഹോദരങ്ങളാണ്.